SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഓപ്പണറും, ഉത്തർപ്രദേശ് നേതാവുമായ ചേതൻ ചൗഹാൻ (73 വയസ്) അന്തരിച്ചു.‌ കോവിഡ് 19 ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയസ്തംഭനമുണ്ടായതാണ് മരണ ‌കാരണം. കഴിഞ്ഞ ദിവസം ആരോഗ്യാവസ്ഥ വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.

ഇതിഹാസ താരം സുനിൽ ഗവാസ്കർക്കൊപ്പം ഏറെ നാൾ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്ന താരമാണ് ചൗഹാൻ. 40 ടെസ്റ്റുകളും, 7 ഏകദിനങ്ങളുമാണ് ദേശീയ ടീമിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുള്ളത്. ടെസ്റ്റിൽ 2084 റൺസും, ഏകദിനത്തിൽ 153 റൺസുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അഭ്യന്തര ക്രിക്കറ്റിൽ ഡെൽഹി, മഹാരാഷ്ട്ര ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.