SHARE

ഏറെ പ്രതീക്ഷയോടെയായിരുന്നു ഇക്കുറി ഇന്ത്യ ഏഷ്യാ കപ്പിനെത്തിയത്. എന്നാൽ അപ്രതീക്ഷിതമായി ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം തോൽവി വഴങ്ങി. ഇതിന് പിന്നാലെ പ്രതിരോധനിരയിലെ സൂപ്പർ താരം അനസ് വിരമിക്കൽ പ്രഖ്യാപിച്ചു. തുടർന്ന് സൂപ്പർ താരം സുനിൽ ഛേത്രിയും വിരമിച്ചേക്കും എന്ന അഭ്യുഹങ്ങൾ വ്യാപകമായി പ്രചരിച്ചു.

എന്നാൽ വിരമിക്കലിനെക്കുറിച്ചുളള വാർത്തകളെല്ലാം നിഷേധിക്കുകയാണ് ഛേത്രി. നിലവിൽ വിരമിക്കേണ്ട സാഹചര്യമില്ല. എന്നാൽ ഒരു ദിവസം, എന്നേക്കാൾ മികച്ചൊരു പത്താം നമ്പറുകാരൻ വരും. അതുവരെ ടീമിനൊപ്പം മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയുമെന്നാണ് കരുതുന്നത്, ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഛേത്രി പറഞ്ഞു.

ബഹ്റിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ മോശമായാണ് കളിച്ചതെന്നും ഛേത്രി പറഞ്ഞു. തായ്ലൻഡിനെതിരേയും യു.എ.ഇക്കെതിരേയും നടന്ന മത്സരത്തിൽ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷ പകരുന്നതാണെന്നും ഛേത്രി വ്യക്തമാക്കി