SHARE

ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ തുടരുന്നതിനിടയിലും അമ്പത് പ്രീമിയർ ലീ​ഗ് ​ഗോളെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടോട്ടനം സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ. ഇന്നലെ നോർത്ത് ലണ്ടൻ ഡെർബിയിൽ ആഴ്സനലിനെതിരായ ​ഗോൾനേട്ടത്തോടെയാണ് എറിക്സൻ ​ഗോൾ വേട്ടയിലെ ഈ നാഴികക്കല്ല് പിന്നിട്ടത്.

2013-ൽ ടോട്ടനത്തിൽ എത്തിയ ഡെന്മാർക്ക് മിഡ്ഫീൽഡറായ എറിക്സൻ 207-ാം പ്രീമിയർ ലീ​ഗ് മത്സരത്തിലാണ് ഈ നേട്ടം കൈരിച്ചത്. ഇതോടെ അമ്പത് പ്രീമിയർ ലീ​ഗ് ​ഗോളുകൾ നേടുന്ന ആദ്യ ഡെന്മാർക്ക് ഫുട്ബോളറെന്ന നേട്ടവും എറിക്സന്റെ പേരിലായി. ഇതിനുപുറമെ അമ്പത് പ്രീമിയർ ലീ​ഗ് ​ഗോളുകളും അമ്പത് അസിസ്റ്റുകളും പിന്നിടുന്ന ആദ്യ ടോട്ടനം താരമെന്ന നേട്ടവും എറിക്സൻ സ്വന്തം പേരിൽ കുറിച്ചു

ഇക്കുറി സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡ് എറിക്സനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനുപിന്നാലെ എറിക്സൻ ക്ലബിൽ തുടരുമോയെന്ന കാര്യത്തിൽ തനിക്കുറിപ്പില്ലെന്ന് ടോട്ടനം പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോ പറയുകയും ചെയ്തിരുന്നു.