SHARE

ലോക ഫുട്‌ബോളിലെ പകരം വയ്ക്കാനില്ലാത്ത കരുത്തന്‍മാരില്‍ ഒരാളാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം ഒരു ബ്രിട്ടീഷ് ടെലിവിഷനില്‍ താരത്തിന്റെ അഭിമുഖം കണ്ട ആരാധകര്‍ പോലും കണ്ണീരണിഞ്ഞ് പോയി. കാരണം തന്റെ പിതാവിനെ കുറിച്ചുള്ള ഓര്‍മ്മയില്‍ അഭിമുഖത്തിനിടെ വിങ്ങിപ്പൊട്ടിയ ക്രിസ്റ്റ്യാനോയെയാണ് പ്രേക്ഷകര്‍ കണ്ടത്.

റൊണാള്‍ഡോയുടെ പിതാവ് 14 വര്‍ഷം മുമ്പ് മരിച്ചിരുന്നു. മദ്യപാനത്തെ തുടര്‍ന്ന് കരള്‍ രോഗം ബാധിച്ചായിരുന്നു ഡിനീസ് അവെയ്‌റോയുടെ മരണം. അഭിമുഖത്തിനിടയ്ക്ക് മകനെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന പിതിാവിന്റെ വീഡിയോ കാണിച്ചപ്പോളാണ് റൊണാള്‍ഡോ പൊട്ടിക്കരഞ്ഞത്. കണ്ണീരോടെ റൊണാള്‍ഡോ ഇങ്ങനെ പറഞ്ഞു

-Advertisement-

ഈ വീഡിയോ താന്‍ ആദ്യമായാണ് കാണുന്ന്. വീട്ടില്‍ മറ്റാരും ഇതു കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം മിക്കസമയത്തും മദ്യലഹരിയിലായിരുന്നു. അതുകൊണ്ട് തന്നെ പിതാവിനോട് സാധാരണ രീതിയില്‍ സംസാരിക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ല.

ലോക ഫുട്‌ബോളില്‍ തന്റെ നേട്ടങ്ങള്‍ കാണാന്‍ തന്റെ അമ്മയ്ക്കും സഹോദരങ്ങള്‍ക്കും തന്റെ മൂത്ത പുത്രനു വരെ സാധിച്ചു എന്നാല്‍ നേരത്തെ വിട്ടുപിരിഞ്ഞ പിതാവിന് അതു സാധിച്ചില്ല റൊണാള്‍ഡോ പറഞ്ഞു. പ്രശ്‌സ്ത അവതാരകന്‍ പിയേഴ്‌സ് മോര്‍ഗനായിരുന്നു റൊണാള്‍ഡോയുമായി അഭിമുഖം നടത്തിയത്.