SHARE

ഐലീഗ് ഫോട്ടോ ഫിനിഷിംഗിലേക്ക് നീങ്ങുന്നു. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെ 2-1ന് വീഴ്ത്തി ചര്‍ച്ചില്‍ ബ്രദേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റിക്ക് തൊട്ടരികിലെത്തി. ചെന്നൈയ്ക്ക് 30 പോയിന്റും ചര്‍ച്ചിലിന് 28 പോയിന്റും.

തിലക് മൈതാനില്‍ ആരോസിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ചര്‍ച്ചില്‍ ജയിച്ചു കയറിയത്. വില്ലിസ് പ്ലാസയാണ് രണ്ടു ഗോളും നേടിയത്. ഇരുപത്തിരണ്ടാം മിനിറ്റിലാണ് പ്ലാസ ആദ്യ ഗോള്‍ നേടുന്നത്. ഇതിന് 38മത്തെ മിനിറ്റില്‍ ആരോസ് മറുപടി നല്കി. ദീപക് താംഗിരിയുടെ മനോഹര ഗോള്‍. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പേ പ്ലാസ വീണ്ടും വലകുലുക്കി.

ആദ്യ ആറു സ്ഥാനങ്ങളില്‍ നില്ക്കുന്ന ടീമുകള്‍ക്ക് ഇപ്പോഴും കിരീടം നേടാനുള്ള സാധ്യതകള്‍ തുറന്നു കിടക്കുകയാണ്. ചെന്നൈ സിറ്റി 30 പോയിന്റുമായി മുന്നിലാണെങ്കിലും റിയല്‍ കാഷ്മീരും ഈസ്റ്റ് ബംഗാളും പിന്നാലെയുണ്ട്. കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള എഫ്‌സിയാകട്ടെ തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.