SHARE

ഐ ലീഗില്‍ മുന്‍ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബ് എഫ്‌സിക്ക് തോല്‍വിയോടെ തുടക്കം. ചര്‍ച്ചില്‍ ബ്രദേഴ്‌സിനോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. ഗോവന്‍ ക്ലബ്ബാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ്. എതിരില്ലാത്ത മൂന്നു ഗോളുകളുടെ ആധികാരിക ജയമാണ് മിനര്‍വ്വയ്ക്കു മേല്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് നേടിയത്.

ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു ആദ്യ ഗോള്‍ നേടി ചര്‍ച്ചില്‍ ലീഡ് പിടിച്ചത്. ലാല്‍ഖൗപിമാവിയ ആണ് ഗോള്‍ നേടിയത്. പിന്നീട് എഴുപതാം മിനിട്ടിലായിരുന്നു രണ്ടാം ഗോള്‍. വില്ലീസ് പ്ലാസയാണ് ഗോള്‍ നേടിയത്. 81-ാം മിനിറ്റില്‍ ലാല്‍ഖൗപിമാവിയ തന്നെ അടുത്ത ഗോളും നേടി. എന്നാല്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ മിനര്‍വ്വയ്ക്കായില്ല. ഇഞ്ചുറി ടൈമിന്റെ നാലാം മിനിട്ടില്‍ മിനര്‍വ്വയുടെ അന്‍വര്‍ അലി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയി.

മറ്റൊരു മത്സരത്തില്‍ ചെന്നൈ സിറ്റി എഫ്‌സി വിജയിച്ചു. ഇംഫാലില്‍ നിന്നുള്ള TRAU എഫ് സിയെയാണ് പരാജയപ്പെടുത്തിയത്. ഏകപക്ഷിയമായ ഒരു ഗോളിനായിരുന്നു വിജയം. അമ്പതാം മിനിട്ടിലായിരുന്നു വിജയ ഗോള്‍ പിറന്നത്.