SHARE

ഐ-ലീ​ഗിന്റെ രണ്ടാം ​ഘട്ട പോരാട്ടത്തിന് തകർപ്പൻ തുടക്കം. ഇന്ന് നടന്ന ആവേശപ്പോരാട്ടത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ ഒന്നിനെതിരെ രണ്ട് ​ഗോളിന് വീഴ്ത്തി. ഇഞ്ച്വറി ടൈമിൽ നേടിയ ​ഗോളിനാണ് ചർച്ചിലിന്റെ നാടകീയ ജയം.

ഐ-ലീ​ഗിലെ ആദ്യ റൗണ്ട് പോരാട്ടത്തിന് ശേഷം ലീ​ഗിൽ ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകൾ കിരീടത്തിനായും അവസാന അഞ്ച് ടീമുകൾ തരംതാഴ്ത്തൽ ഒഴിവാക്കാനും മത്സരിക്കും. ഇതിൽ കിരീടത്തിനായുള്ള പോരാട്ടത്തിലെ ആദ്യ മത്സരത്തിലാണ് ചർച്ചിലിന്റെ ജയം. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ലൂക്ക മാസാന്റെ ​ഗോളിൽ ആദ്യ പകുതി അവാസനിക്കും മുമ്പ് ചർച്ചിലാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 68-ാം മിനിറ്റിൽ ലുക്ക്മാനിലൂടെ റയൽ കശ്മീർ തിരിച്ചടിച്ചു.

ഇതോടെ മത്സരം സമനിലയിൽ അവസാനിക്കും എന്ന തലത്തിലേക്ക് നീങ്ങി. ഇതിനിടെയാണ് ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിൽ ചർച്ചിലിന്റെ ജയം. ഇന്ത്യൻ മധ്യനിരതാരം ഫ്രഡ്സാൻ മാർഷലാണ് ഈ ​ഗോൾ നേടിയത്.