SHARE

ഐ-ലീ​ഗിലെ സുദേവയെ വീഴ്ത്തി ചർച്ചിൽ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. കൊൽക്കത്തയിലെ മോഹൻ ബ​ഗാൻ ​ഗ്രൗണ്ടിൽ ന‌ടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു ചർച്ചിലിന്റെ ജയം.

ആദ്യ പകുതിയിൽ നേടിയ രണ്ട് ​ഗോളുകളുടെ ബലത്തിലായിരുന്നു ചർച്ചിലിന്റെ കുതിപ്പ്. 19-ാം മിനിറ്റിൽ സ്ലോവേനിയൻ മുന്നേറ്റതാരം ലൂക്കാ മസെനാണ് ചർച്ചിലിനായി ആദ്യ ​ഗോൾ നേടിയത്. ഹോണ്ടുറാൻ താരം ക്ലായ്വിൻ സുനി​ഗയാണ് ​ഗോളിന് വഴിയൊരുക്കിയത്. 36-ാം മിനിറ്റിൽ ഇന്ത്യൻ മധ്യനിരതാരം ബ്രൈസ് മിറാൻഡയിലൂ‌ടെ ചർച്ചിൽ ലീഡുയർത്തി. ഇക്കുറി മസെനാണ് ​ഗോളിന് വഴിയൊരുക്കിയത്.

ജയത്തോടെ ലീ​ഗിൽ ഒന്നാമതുള്ള ചർച്ചിലിന് പത്ത് പോയിന്റായി. നാല് മത്സരങ്ങളിൽ നിന്നാണിത്. രണ്ടാമതുള്ള ട്രാവുവിനേക്കാൾ നാല് പോയിന്റ് അധിമുണ്ട് ചർച്ചിലിന്