SHARE

കേരളാ ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് വലിയ തിരിച്ചടിയായിരുക്കുകയാണ് ക്യാപ്റ്റൻ കൂടിയായ സ്പാനിഷ് താരം സിഡോയുടെ പരുക്ക്. കണ്ണങ്കാലിനേറ്റ പരുക്കിനെത്തുടർന്ന് സിഡോ ദീർഘനാൾ പുറത്തിരിക്കേണ്ടിവരുമെന്നാണ് ക്ലബ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞത്.

പരുക്കേറ്റ സിഡോ എത്ര നാൾ പുറത്തിരിക്കേണ്ടിവരുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ താരത്തിന്റെ ഭാവിയെക്കുറിച്ചു ആശങ്കയുയരുന്നുണ്ട്. രണ്ട് മാസമെങ്കിലും സിഡോ പുറത്തിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഫുട്ബോൾ ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ പറയുന്നത്. ഇതോടെ സിഡോയ്ക്ക് പകരക്കാരനെ ടീം തേടിയാലും അത്ഭുതപ്പെടാനില്ല.

രണ്ട് മാസമെങ്കിലും പുറത്തിരിക്കേണ്ടിവന്നാൽ ചുരുങ്ങിയത് എട്ട് മത്സരമെങ്കിലും സിഡോയ്ക്ക് നഷ്ടമാകും. അങ്ങനെ വന്നാൽ ഇത്രയും നാൾ ആറ് വിദേശതാരങ്ങളെ വച്ച് ടീം കളിക്കേണ്ടിവരും. തിരിക്കിട്ട ഷെഡ്യൂളുകൾ കാരണം കളിക്കാർക്ക് പരുക്ക് തുടർകഥയാകുന്ന സാഹചര്യത്തിൽ ഒരു വിദേശതാരത്തിന്റെ അസാന്നിധ്യം ടീമിനെ കാര്യമായി ബാധിക്കും.

ഇതോടെ മിക്കറാവും സിഡോയെ ഐ.എസ്.എൽ സ്ക്വാഡിൽ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. ഇതോടെ ഒഴിവുവരുന്ന വിദേശ ക്വോട്ടയിലേക്ക് പുതിയ വിദേശതാരത്തെ ബ്ലാസ്റ്റേഴ്സിന് എത്തിക്കാനുമാകും. അങ്ങനെയാണെങ്കിൽ കൂടിയും ജനുവരിയിലെ പുതിയ താരം ടീമിലെത്താൻ സാധ്യതയുള്ളു. അതേസമയം തന്നെ സീസണിലിനി കളിക്കാനിയില്ലെങ്കിലും കരാർ പ്രകാരം സിഡോ ടീമിൽ തുടരുകയും ചെയ്യും