SHARE

ഐ.എസ്.എല്ലിൽ ​ഗോവയ്ക്കെതിരായ മത്സരത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ നിർണായക മാറ്റങ്ങൾ. ജെംഷദ്പൂരിനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളാണ് ഇന്നത്തെ ടീമിൽ. മധ്യനിരയിൽ രണ്ടും പ്രതിരോധത്തിൽ ഒന്നുമാണ് മാറ്റങ്ങൾ.

മധ്യനിരയിലെ സ്പാനിഷ് സൂപ്പർ താരം സെർജി സിഡോഞ്ചയുടെ തിരിച്ചുവരവാണ് ആദ്യ ഇലവനിലെ പ്രധാന മാറ്റം. ഒപ്പം മധ്യനിരയിൽ സെയ്ത്യാസെന്നും തിരിച്ചെത്തി. സഹൽ അബ്ദുൾ സമദ്, മരിയോ അർക്വെസ് എന്നിവർക്ക് പകരമാണിത്. പ്രതിരോധത്തിൽ സസ്പെൻഷനിലായ അബദുൾ ഹക്കുവിന് പകരം രാജു ​ഗെയ്ക്വാദ് ടീമിൽ തിരിച്ചെത്തി.

-Advertisement-

ടീം: ടി.പി.രഹനേഷ്(​ഗോളി), മുഹമ്മദ് റാക്കിപ്, രാജു ​ഗെയ്ക്വാദ്,വ്ലാറ്റ്കോ ഡ്രോബറോവ്, ജെസ്സൽ കാർനെയ്റോ(പ്രതിരോധം), സെയ്ത്യസെൻ സിങ്, മുസ്തഫ ജിങ്, സിഡോ, ഹളിചരൻ നർസാരി(മധ്യനിര), ബർത്തലോമിയോ ഓ​ഗ്ബെച്ചെ, മെസി ബൗളി(മുൻനിര)