SHARE

മുഹമ്മദ് സാലയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമൊക്കെ ​ഗോളടിച്ചുകൂട്ടുന്നത് ആഘോഷമാക്കപ്പെടുന്നുണ്ട്. എന്നാൽ ആഘോഷിക്കപ്പെടാതെയും ആരുടേയും ശ്രദ്ധ പിടിച്ചുപറ്റാതെയും ​ഗോളടിച്ചു കൂട്ടുന്ന ചില താരങ്ങളുണ്ട്. ഇറ്റാലിയൻ ക്ലബ് ലാസിയോയുടെ മുന്നേറ്റ താരം സിറോ ഇമ്മൊബീൽ അത്തരത്തിലൊരു താരമാണ്.

എല്ലാ മത്സരങ്ങളിൽ നിന്നുമായി സീസണിലിതുവരെ 45 കളികളിൽ നിന്ന് 41 ​ഗോളുകളാണ് ഈ ഇറ്റലിയൻ താരം അടിച്ചുകൂട്ടിയിരിക്കുന്നത്. സെരി എയിൽ മാത്രം സീസണിൽ 31 മത്സരങ്ങളിൽ നിന്ന് 29 ​ഗോളുകൾ. ലീ​ഗിലെ നിലവിലെ ടോപ് സ്കോറർ കൂടിയാണ്. സീസണിൽ ഇതുവരെ നേടിയ ​ഗോളുകളുടെ എണ്ണത്തിൽ മുന്നിലുള്ളത് 43 ​ഗോളുകൾ നേടിയ സാലയും 42 ​ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രം. സീസണിൽ 40 ​ഗോൾ നേടിയ ലയണൽ മെസി ​ഗോൾവേട്ടയിൽ ഇമ്മൊബീലിന് പിന്നിലാണ്.

28- കാരനായ ഇമ്മൊബീൽ ഒരു ക്ലബിലും നിലനിന്നുപോകാത്തതായിരുന്നു പ്രതിഭ കണ്ടെത്താൻ വൈകിയതിന് കാരണം. യുവന്റസ്, സെവിയ്യ, ബൊറൂസിയ ഡോർട്ട്മുണ്ട്, ടോറിനോ തൂടങ്ങിയ ക്ലബ്ബുകളിൽ കളിച്ചിട്ടുളള ഇമ്മൊബീൽ 2016-ൽ ലാസിയോയിലെത്തിയ ശേഷമാണ് സ്ഥിരത കണ്ടെത്തുന്നത്. 2013-14 സീസണിൽ ടോറിനോയിൽ കളിക്കുമ്പോൾ സെരി എയിലെ ടോപ് സ്കോറർ പദവി ഇമ്മൊബീലിനെ തേടിയെത്തിയിരുന്നു.