SHARE

പെറുവിന്റെ കൗമാര താരം ക്ലൈവർത്ത് അ​ഗ്വിലാറിനെ ഇം​ഗ്ലീഷ് സൂപ്പർക്ലബ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഏതാണ്ട് മൂന്ന് ദശലക്ഷം യൂറോ മുടക്കിയാണ് പെറു ക്ലബ് അലിയാൻസ ലിമയിൽ നിന്ന് ഈ പതിനാറുകാരനെ സിറ്റി റാഞ്ചിയത്.

റൈറ്റ് ബാക്കായി കളിക്കുന്ന അ​ഗ്വിലാർ ഇതിനകം പെറു അണ്ടർ 17 ടീമിനായി ഒമ്പത് മത്സരങ്ങൾ കളിച്ചു. ഇതിനകം തന്നെ ലിമ സീനിയർ ടീമിനായും ഒമ്പത് തവണ കളിക്കാൻ അ​ഗ്വിലാറിന് സാധിച്ചു. ബ്രസീൽ താരം ഡാനി ആൽവസിനെ മാതൃകയാക്കി കളിക്കുന്ന അ​ഗ്വിലാർ പെറുവിന്റെ ഭാവി വാ​ഗ്ദാനമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

സിറ്റി സ്വന്തമാക്കിയെങ്കിലും അ​ഗ്വിലാറിന് ഇം​ഗ്ലണ്ടിൽ കളിക്കണമെങ്കിൽ പതിനെട്ട് വയസ് പൂർത്തിയാകണം. അതിനാൽ തന്നെ താരത്തെ ഇപ്പോൾ ലിമയ്ക്ക് തന്നെ സിറ്റി ലോണിൽ നൽകിയിരിക്കുകയാണ്. 2021 മെയിൽ പതിനെട്ട് വയസാകുന്നതോടെ അ​ഗ്വിലാർ ഇം​ഗ്ലണ്ടിൽ എത്തും.

ക്ലൈവർത്ത് അ​ഗ്വിലാർ(22)