SHARE

ചാമ്പ്യന്‍സ് ലീഗില്‍ വിലക്ക് തീരുമാനം വന്നശേഷം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം പ്രീമിയര്‍ലീഗില്‍ വെസ്റ്റ് ഹാമിനെതിരെയായിരുന്നു വിജയം. മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനെ തകര്‍ത്തത്. നിലവില്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ് സിറ്റിയുടെ സ്ഥാനം.

ബല്‍ജിയം താരം കെവിന്‍ ഡു ബ്രയിന്റെ മികവിലായിരുന്നു സിറ്റിയുടെ വിജയം. തുടക്കത്തില്‍ ലഭിച്ച രണ്ടവസരങ്ങള്‍ ഗബ്രിയേല്‍ ജീസസ് പാഴാക്കിയിരുന്നു. അര്‍ഹതപ്പെട്ട ഒരു പെനാല്‍റ്റിയും സിറ്റിക്ക് ലഭിക്കാതെ പോയി. ആദ്യ പകുതിയുടെ മുപ്പതാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്.

ഡു ബ്രെയിന്റെ അസിസ്റ്റില്‍ റോഡ്രിഗോയാണ് ഗോള്‍ നേടിയത്. ഡു ബ്രെയിന്റെ 16-ാംമത്തെ അസിസ്റ്റായിരുന്നു ഇത്. 62-ാം മിനിററില്‍ ബര്‍ണാഡോ സില്‍വയുടെ പാസില്‍ ഡു ബ്രയിനയായിരുന്നു ഗോള്‍ നേടിയത്. നിലവില്‍ തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ടീമാണ് വെസ്റ്റ് ഹാം.