SHARE

വമ്പൻ ട്രാൻസ്ഫറുകൾ നടത്തി ശ്രദ്ധ നേടുന്നവരാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ വരാനിരിക്കുന്ന ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെയാരേയും സിറ്റി സ്വന്തമാക്കുന്നില്ല. ക്ലബ് പരിശീലകൻ പെപ് ​ഗ്വാർഡിയോള തന്നെയാണിക്കാര്യം പറഞ്ഞത്.

സീസണിൽ സിറ്റിയുടെ ഇതുവരയുള്ള പ്രകടനം അത്ര മികച്ചതല്ല. പ്രതിരോധനിരയിൽ വലിയ പ്രശ്നങ്ങൾ സിറ്റി നേരിടുന്നുണ്ട്. ഈ സാഹര്യത്തിൽ സെന്റർ ബാക്ക് താരങ്ങളെ ടീമിലെത്തിക്കാൻ സിറ്റി ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഈ ചർച്ചകളൊക്കെയാണിപ്പോൾ പെപ് തള്ളിക്കളഞ്ഞത്. എനിക്ക് ജനുവരിയൽ പുതിയ കളിക്കാരെ ആരേയും വേണ്ട എന്നായിരുന്നു പെപ്പിന്റെ പ്രതികരണം.

-Advertisement-

സെൻട്രൽ ഡിഫൻഡർ അയ്മെറിക്ക് ലാപോർട്ടെ പരുക്കേറ്റ് പുറത്തായതാണ് സിറ്റിക്ക് തിരിച്ചടിയായത്. ഇതോടെ പലപ്പോഴും ഡിഫൻസീവ് മിഡ്ഫീൽഡറായ ഫെർണാണ്ടീന്യോയെ സെന്റർ ബാക്കായി ആണ് പെപ് കളിപ്പിച്ചത്. ഇതേ രീതി സീസണിൽ ഇനിയും തുടരുമെന്നാണ് പെപ് സൂചന നൽകുന്നത്.