SHARE

മലയാളി താരം സി.കെ.വിനീത് വരുന്ന ഐ.എസ്.എൽ സീസണിൽ ജെംഷദ്പൂർ എഫ്.സി.ക്കായി കളിക്കും. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ചെന്നൈയൻ എഫ്.സി വിനീതിനെ റിലീസ് ചെയ്തത്.

2015 മുതൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു വിനീത്. ഐ.എസ്.എൽ മൂന്നാം സീസണിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറിയപ്പോൾ നിർണായക സാന്നിധ്യമായിരുന്നു വിനീത്. കഴിഞ്ഞ സീസണിനിടയിലാണ് വിനീത് ചെന്നൈയനിലേക്ക് പോയത്. തുടർന്നാണിപ്പോൾ ജെംഷദ്പൂരിലേക്കുള്ള കൂടുമാറ്റം.

നേരത്തെ ബെം​ഗളുരു എഫ്.സിയിൽ നാല് സീസൺ കളിച്ചിട്ടുള്ള വീനീത് ചിരാ​ഗ കേരള, പ്രയാ​ഗ് യുണൈറ്റഡ് എന്നിവർക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്. ബെം​ഗളുരുവിനൊപ്പം രണ്ട് തവണ ഐ-ലീ​ഗ് കിരീടവും വിനീത് സ്വന്തമാക്കിയിട്ടുണ്ട്.