SHARE

ചെന്നൈയ്ന്‍ എഫ്‌സിയില്‍ നിന്ന് സി.കെ. വിനീത് പടിയിറങ്ങുന്നു. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ ലോണ്‍ വ്യവസ്ഥയിലാണ് വിനീത് ചെന്നൈയിലെത്തിയത്. അവര്‍ക്കായി നാലുഗോളുകളും നേടിയിട്ടുണ്ട്. നേരത്തെ മറ്റൊരു മലയാളി താരം മുഹമ്മദ് റാഫിയും ടീമിനോട് വിടപറഞ്ഞിരുന്നു. റാഫി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരികെയെത്തുകയും ചെയ്തു.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായുള്ള അകല്‍ച്ചയെ തുടര്‍ന്ന് ടീം വിട്ട വിനീത് ഇവിടേക്ക് വീണ്ടും തിരികെയെത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. വിനീതിനെ സ്വന്തമാക്കാന്‍ രണ്ട് ക്ലബുകള്‍ ശ്രമം നടത്തിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനെക്കാള്‍ ഈ രണ്ടു ക്ലബുകളിലൊന്ന് തെരഞ്ഞെടുക്കാനാണ് സാധ്യത. ആരാധകര്‍ക്കെതിരേ കഴിഞ്ഞവര്‍ഷം വിനീത് നടത്തിയ പ്രസ്താവന വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

ഒക്ടോബര്‍ 20നാണ് ഐഎസ്എല്‍ ആരംഭിക്കുന്നത്. എടികെയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ആദ്യമത്സരം. അതും കൊച്ചിയിലാണ് നടക്കുക. ഫെബ്രുവരി 23 വരെയാണ് ലീഗ് റൗണ്ട് നടക്കുന്നത്. പിന്നീടാകും പ്ലേഓഫ് തിയതികളും വേദികളും പ്രഖ്യാപിക്കുക.