SHARE

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിലൊരാളാണ് മൊഹമ്മദ് കൈഫ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിംഗിൽ വിപ്ലവ മാറ്റം കൊണ്ട് വന്ന താരങ്ങളിൽ ഒരാളായ കൈഫ് ഇപ്പോളിതാ തന്റെ തകർപ്പൻഫീൽഡിംഗ് മികവിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ചിരിക്കുന്നു.

കളിക്കളത്തിൽ നിന്ന് വിടവാങ്ങിയിട്ട് ഏറെ നാളായെങ്കിലും തന്റെ ഫീൽഡിംഗ് മികവുകളൊന്നും കൈമോശം വന്നിട്ടില്ലെന്ന് റോഡ് സേഫ്റ്റി ലോകസീരീസിലാണ്‌ കൈഫ് തെളിയിച്ചത്. കഴിഞ്ഞ ദിവസം ശ്രീലങ്കൻ ലെജൻഡ്സിനെതിരെ നടന്ന മത്സരത്തിൽ എണ്ണം പറഞ്ഞ 2 ക്യാച്ചുകളാണ്‌കൈഫ് നേടിയത്.

ഡീപ്പിൽ താരം നേടിയ രണ്ട് ക്യാച്ചുകളും ആരാധകരെ ആവേശത്തിൽ ആറാടിക്കുന്നതായിരുന്നു. മുനാഫ് പട്ടേലിന്റെ പന്തിൽ ശ്രീലങ്കൻ നായകൻ തിലകരത്നെ ദിൽഷനെ പുറത്താക്കാനായിരുന്നു കൈഫിന്റെ ആദ്യ ക്യാച്ച്. പിന്നീട് സഹീർ ഖാന്റെ പന്തിൽ ചമര കപുഗെദരയേയും, മികച്ചൊരു ക്യാച്ചിലൂടെ കൈഫ് പറഞ്ഞയച്ചു‌.

കൈഫിന്റെ ക്യാച്ചുകളുടെ വീഡിയോ കാണാം,