SHARE

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയിൽ വിഖ്യാതതാരം ലയണൽ മെസിയുടെ പിൻ​ഗാമിയാകുക യുവതാരം അൻസു ഫാറ്റിയെന്ന് സാമുവൽ എറ്റു. സ്പോർട്സ്ബൈബിളിന് നൽകിയ അഭിമുഖത്തിലാണ് ബാഴ്സലോണയുടെ ഇതിഹാസതാരമായി വിശേഷിപ്പിക്കാവുന്ന എറ്റു ഇക്കാര്യം പറഞ്ഞത്.

എനിക്ക് തോന്നുന്നത് ഭാവിയിലേക്ക് കരുതിവയ്ക്കാവുന്ന താരമാണ് ഫാറ്റിയെന്നാണ്, ഇപ്പോൾ വളരെ മികച്ച പ്രകടനമാണ് ഫാറ്റി നടത്തുന്നത്, അതിനാൽ തന്നെ യുവതാരത്തിന്റെ കാര്യത്തിൽ ബാഴ്സ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം, ഒപ്പം വളർത്തിയെടുക്കുകയും വേണം, മെസിയുടെ പിൻ​ഗാമിയായി വരാവുന്ന താരമാണ് ഫാറ്റിയെന്ന് നമുക്ക് പ്രതീക്ഷിക്കാം, എറ്റു പറഞ്ഞു.

പെപ് ​ഗ്വാർഡിയോള, ഹോസെ മൗറീന്യോ എന്നീ രണ്ട് പരിശീലകർക്ക് കീഴിലും നേട്ടമുണ്ടാക്കിയ താരമാണ് എറ്റു. ഇവരിൽ ആരാണ് മികച്ച പരിശീലകൻ എന്നത് പറയാനാകില്ലെന്ന് വ്യക്തമാക്കിയ എറ്റു, എന്നാൽ തനിക്ക് ഏറ്റവും പ്രീയപ്പെട്ടത് മൗറീന്യോയ്ക്കൊപ്പമുള്ള കിരീടനേട്ടങ്ങളാണെന്ന് കൂട്ടിച്ചേർത്തു.