SHARE

ഇന്ത്യന്‍ അണ്ടര്‍-16 ടീമംഗങ്ങളെ താക്കിത് ചെയ്ത് പരിശീലകന്‍ ബിബിയാനോ ഫെര്‍ണാണ്ടസ്. അമിത ആത്മവിശ്വാസം പാടില്ലെന്നാണ് പരിശീലകന്റെ താക്കീത്. എഎഫ്‌സി യോഗ്യതാ റൗണ്ടില്‍ ബഹറിനെ നേരിടാന്‍ ഒരുങ്ങുകയാണ് ടീം ഇപ്പോള്‍. തങ്ങളുടെ ആദ്യ മത്സരത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനെ 5-0 ത്തിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

ഇതോടെ തുടര്‍ച്ചയായി 12 മത്സരങ്ങള്‍ ജയിക്കാന്‍ ടീമിനായിരുന്നു. ആത്മവിശ്വാസവും അമിത ആത്മവിശ്വാസവും തമ്മില്‍ ഏറെ വിത്യാസമുണ്ടെന്നും ഇപ്പോള്‍ അമിതമായ ആവേശത്തിനൊ സന്തോഷത്തിനൊ ഉള്ള സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ പരമ്പര തുടര്‍ന്നു കൊണ്ടു പോകാന്‍ കൂടുതല്‍ കരുതലോടെ കളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കു പുറമേ ഉസ്‌ബെക്കിസ്ഥാന്‍. തുര്‍ക്ക്‌മെനിസ്ഥാന്‍, ബഹറിന്‍ എന്നി ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്. മികച്ച രീതിയില്‍ കളിക്കുകയും വിജയം നേടുകയും ചെയ്യുന്ന താരങ്ങള്‍ അഭിനന്ദനത്തിനര്‍ഹരാണെന്നും ഇപ്പോള്‍ എഎഫ്‌സി കപ്പിനു യോഗ്യത നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു