SHARE

ഫുട്‌ബോള്‍ ലോകത്തിലെ ഇതിഹാസ റഫറിമാരില്‍ ഒരാളാണ് കൊളീന. കൃത്യവും ശക്തവുമായ തീരുമാനങ്ങളാവണം റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതെന്ന് അദ്ദേഹം റഫറിമാരോട് പറയുന്നു. നിലവില്‍ VAR ഉണ്ട് എന്നുള്ളത് ഒരു സത്യമാണെന്നും അത് പോസിറ്റീവായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

വാറിനെ പേടിച്ചാകരുത് തീരുമാനങ്ങളെന്നും തെറ്റു വന്നാല്‍ തിരുത്താന്‍ വാര്‍ ഉണ്ടല്ലോ എന്നാണ് നാം കരുതേണ്ടതെന്നും കോളിന്‍ പറഞ്ഞു. വാര്‍ ഇല്ല എന്നതു പോലെ കൃത്യമായിരിക്കണം റഫറിമാരുടെ തീരുമാനങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പേടിക്കാത്ത റഫറിമാരാണ് നല്ല മത്സരഫലങ്ങളുണ്ടാവാന്‍ വേണ്ടതെന്നും റഫറിമാര്‍ സ്വയം മെച്ചപ്പെടാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഗോള്‍ ഗോളാണോ എന്നു വിധിക്കാന്‍ വാറിനെ കാത്തിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.