SHARE

ഈ മാസം 28 ന് ശ്രീലങ്കയിൽ ആരംഭിക്കാനിരിക്കുന്ന പ്രഥമ എഡിഷൻ ലങ്ക പ്രീമിയർ ലീഗിൽ 5 ടീമുകളാണ്‌ പങ്കെടുക്കുന്നത്. ഐപിഎല്ലിലെ പോലെ 5 വ്യത്യസ്ത നഗരങ്ങളിൽ നിന്നുള്ള ടീമുകൾ പ‌ങ്കെടുക്കുന്ന ഈ ഫ്രാഞ്ചൈസി ടി20 ലീഗിനായുള്ള തയ്യാറെടുപ്പുകൾ ശ്രീലങ്കയിൽ തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കൊളംബോ, കാൻഡി, ഗാലെ, ദാംബുള്ള, ജാഫ്ന എന്നീ നഗരങ്ങളിൽ നിന്നുള്ള ടീമുകളാണ് ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നത്. ഇതിൽ ടീമുകളുടെ പേരു വിവരങ്ങളൊന്നും ഇതേ വരെ പുറത്ത് വന്നിട്ടില്ലെങ്കിലും ഐപിഎൽ ഫ്രാഞ്ചൈസികളുടേതിന് സമാനമായ പേരായിരിക്കും ലങ്കൻ പ്രീമിയർ ലീഗ് ടീമുകളുടേതും എന്നാണ് പുറത്ത് വരുന്ന സൂചനകൾ.

-Advertisement-

കൊളംബോ സൂപ്പർ കിംഗ്സ്, ഗാലെ ലയൺസ്, കാൻഡി റോയൽസ്, ജാഫ്ന സൺ റൈസേഴ്സ്, ദാംബുള്ള ക്യാപിറ്റൽസ് എന്നിങ്ങനെയായിരിക്കും ലങ്ക പ്രീമിയർ ലീഗിലെ ടീമുകളുടെ പേരുകളെന്നാണ് സൺ ഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.‌ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പക്ഷേ പുറത്ത് വിട്ടിട്ടില്ല.

അതേ സമയം 70 താരങ്ങളെ ടൂർണമെന്റിനായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചനകൾ. ലിയാം പ്ലങ്കറ്റ്, ഡ്വെയിൻ സ്മിത്ത്, ടിം സൗത്തി എന്നീ സൂപ്പർ താരങ്ങളും ഈ ലിസ്റ്റിലുണ്ട്.