രഞ്ജി ട്രോഫി മത്സരത്തിനിടെ വിവാദ പാരമര്‍ശവുമായി കമന്റേറ്റര്‍. ബറോഡ കര്‍ണ്ണാടക മത്സരത്തിനിടെയാണ് സംഭവം. കമന്റേറ്റര്‍ സുശീല്‍ ദോഷിയാണ് വിവാദ പരാമര്‍ശം നടത്തിയത്. ബറോഡയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെയാണ് ഇദ്ദേഹം ഇത്തരതതില് പ്രസ്താവന നടത്തിയത്. സുനില്‍ ഗവാസ്കറുടെ ഹിന്ദി കമന്ററിയേക്കുറിച്ച് സഹ കമന്റേറ്റര്‍ പറഞ്ഞപ്പോളായിരുന്നു സുശീല്‍ ദോഷിയുടെ പരാമര്‍ശം.
എല്ലാ ഇന്ത്യക്കാരും ഹിന്ദി പഠിക്കണം. ഹിന്ദിയേക്കാള്‍ വലിയ ഭാഷയില്ല എന്നു പറഞ്ഞ ദോഷി ഹിന്ദിയറിയില്ലാത്ത കളിക്കാരോട് തനിക്ക് ദേഷ്യമാണെന്നും പരസ്യമായി പറഞ്ഞു. ഇന്ത്യയിലാണ് ജിവിക്കുന്നതെങ്കില്‍ മാതൃഭായായ ഹിന്ദി അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദോഷിയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 2011 ലെ സെന്‍സെസ് അനുസരിച്ച് ഇന്ത്യയില്‍ 43% പേര്‍ക്ക് മാത്രമാണ് ഹിന്ദി അറിയാവുന്നത് ഭോജ്പുരി , രാജസ്ഥാനി ഉള്‍പ്പെടെയാണ് ഈ കണക്ക്, ഹിന്ദിയെ മാതൃഭാഷയാക്കിയിരിക്കുന്നവര് 26% മാത്രമാണ്.