SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ മൂന്ന് തവണ കിരീടം ചൂടിയ ആദ്യ ടീമാണ് മുംബൈ ഇന്ത്യൻസ്. 2013, 2015, 2017 വർഷങ്ങളിലായിരുന്നു അവരുടെ കിരീട ധാരണം. എല്ലാ‌ സീസണുകളിലും ഒരു കൂട്ടം സൂപ്പർ താരങ്ങളടങ്ങിയ ടീമുമായാകും മുംബൈ ഇന്ത്യൻസ് ഐപിഎല്ലിനെത്തുക. ഇത്തവണയും അതിന് വ്യത്യാസം വന്നിട്ടില്ല. ക്വിന്റൺഡികോക്കിനേയും യുവരാജ് സിംഗിനേയും ഇത്തവണ മുംബൈ ‌ടീമിലെത്തിച്ചിട്ടുണ്ട്.

കളികാർക്ക് പ്രതിഫലം നൽകുന്ന കാര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. നായകൻ രോഹിത് ശർമ്മ തന്നെയാണ് ടീമിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കളികാരൻ. 15 കോടി രൂപയാണ് താരത്തിന് പ്രതിഫലമായി മുംബൈ ഇന്ത്യൻസ് നൽകുന്നത്. 11 കോടി പ്രതിഫലം ലഭിക്കുന്ന ഹാർദിക് പാണ്ട്യയും, 8.8 കോടി ലഭിക്കുന്ന ക്രുനാൽ പാണ്ട്യയുമാണ് പ്രതിഫലക്കണക്കിൽ മുംബൈയിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്. മുംബൈ ടീമിലെ പതിനാറോളം താരങ്ങളും ഒരു കോടി രൂപയെങ്കിലും പ്രതിഫലം വാങ്ങിക്കുന്നവരാണ്.

മുംബൈ താരങ്ങളും പ്രതിഫലവും (രൂപക്കണക്കിൽ),

എവിൻ ലെവിസ് – 3.8 കോടി

രോഹിത് ശർമ്മ – 15 കോടി

സൂര്യമുമാർ യാദവ് – 3.2 കോടി

ക്രുനാൽ പാണ്ട്യ – 8.8 കോടി

ബെൻ കട്ടിംഗ് – 2.2 കോടി

യുവരാജ് സിംഗ് – 1 കോടി

ഹാർദിക്‌ പാണ്ട്യ – 11 കോടി

കീറൺ പൊള്ളാർഡ് – 5.4 കോടി

ഡി കോക്ക് – 2.8 കോടി

ഇഷാൻ കിഷൻ – 6.2 കോടി

മിച്ചൽമക്ലനാഗൻ – 1 കോടി

ജസ്പ്രിത് ബുംറ – 7 കോടി

രാഹുൽചഹർ – 1.9 കോടി

ജേസൺ ബെഹ്രൻഡോർഫ് – 1.5 കോടി

ലസിത് മലിംഗ – 2 കോടി

ബരീന്ദർ സ്രാൻ – 3.4 കോടി.