SHARE

ഫുട്ബോൾ ലോകകപ്പ് രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തണമെന്ന വിപ്ലവ നിർദേശവുമായി ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമിബോൾ. ഈ നിർദേശം അവർ ഫിഫയ്ക്ക് മുന്നിൽ സമർപ്പിച്ചിട്ടുമുണ്ട്. നിലവിൽ നാല് വർഷം കൂടുമ്പോഴാണ് ലോകകപ്പ് അരങ്ങേറുക.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന യുവേഫ നേഷൻസ് ലീ​ഗിന് പകരമായി എല്ല് ഭൂഖണ്ഢങ്ങളിൽ നിന്നുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി രണ്ട് വർഷം കൂടുമ്പോൾ ​ഗ്ലോബൽ നേഷൻസ് ലീ​ഗ് എന്ന പദ്ധതി ഫിഫയുടെ പരി​ഗണനിയിലുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് തന്നെ നടത്താമെന്ന നിർദേശം ലാറ്റിനമേരിക്ക മുന്നോട്ടുവെച്ചത്. ഇതും ചർച്ച ചെയ്യാനായി ഫിഫ പരി​ഗണിച്ചിട്ടുണ്ട്. ഫിഫ അനുമതി നൽകിയാൽ ഫുട്ബോളിൽ വിപ്ലവ മാറ്റമായിരിക്കും അത്

1999-ൽ ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റർ ഈ ആശം മുന്നോട്ടുവെച്ചിരുന്നു. അന്ന് കാര്യമായ പിന്തുണ ലഭിക്കാതിരുന്നതോടെ, ഇതിന് അം​ഗീകാരം ലഭിച്ചിരുന്നില്ല. തുടർന്നാണിപ്പോൾ കരുത്തരായ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ ഈ നിർദേശവുമായെത്തിയിരിക്കുന്നത്