SHARE

കരിയറിലെ തന്റെ 150മത്തെ ടെസ്റ്റിനിറങ്ങിയ ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന് പെര്‍ത്ത് ടെസ്റ്റില്‍ നിരാശ. മൂന്നാം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്‌ട്രേലിയയ്‌ക്കെതിരേ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിലെ കുക്കിനെ നഷ്ടമായി. ഏഴു റണ്‍സെടുത്ത മുന്‍ ക്യാപ്റ്റനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. തുടക്കം മുതല്‍ പരിഭ്രമിച്ചു കളിച്ച കുക്കിന് ഒരുഘട്ടത്തില്‍ പോലും ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടാനായില്ല.

നിര്‍ണായക മത്സരത്തില്‍ ടീമില്‍ മാറ്റം വരുത്താതെയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഈ മത്സരവും തോറ്റാല്‍ ആഷസ് പരമ്പര ഇംഗ്ലണ്ടിന് കൈവിട്ടുപോകും. അവസാനം വിവരം ലഭിക്കുമ്പോള്‍ ഒരുവിക്കറ്റിന് 68 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. പെര്‍ത്തിലെ വാക്കയിലെ അവസാന ടെസ്റ്റാണ് നടക്കുന്നത്.