SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ നേരത്തെ തന്നെ ഏകദേശ ധാരണയായെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ്‌. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് മറ്റ് ടീമുകളെപ്പോലെ തന്നെ ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ കാര്യവും ഏറെക്കുറെ തീരുമാനമായെന്ന് പ്രസാദ് വെളിപ്പെടുത്തിയത്

“മറ്റ് ടീമുകളെപ്പോലെ തന്നെ ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ കാര്യത്തിലും ഏകദേശ തീരുമാനമായിട്ടുണ്ട്. ആരൊക്കെയാകും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കളിക്കുകയെന്നത് ഇപ്പോൾത്തന്നെ ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. ലോകകപ്പ് ടീമിലുൾപ്പെടുന്ന താരങ്ങൾക്ക് ഐപിഎല്ലിൽ കളിച്ച് മികവ് തെളിയിക്കാൻ സാധിക്കട്ടെ. ന്യൂസിലൻഡ്, ഓസീസ് പര്യടനത്തിലെ പ്രകടനങ്ങൾ ചില താരങ്ങൾക്ക് അവരുടെ ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു. ” എം എസ് കെ പ്രസാദ് പറഞ്ഞുനിർത്തി.