SHARE

മെക്സിക്കൻ ഫുട്ബോളിലെ സൂപ്പർതാരങ്ങളിലൊരാളായ ജെസ്യൂസ് കൊറോണ ഇനി ലാ ലി​ഗയിൽ പന്ത് തട്ടും. സ്പാനിഷ് സൂപ്പർ ക്ലബായ സെവിയ്യാണ് ഈ വിങ്ങറെ ഒപ്പം കൂട്ടിയത്. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായ പ്രഖ്യാപിച്ചു.

വിങ്ങറായും റൈറ്റ് വിങ് ബാക്കായും കളിക്കുന്ന കൊറോണ 2015 മുതൽ പോർച്ചു​ഗലിലെ സൂപ്പർക്ലബായ പോർട്ടോയുടെ താരമാണ്. ക്ലബിനായി 280-ലേറെ മത്സരങ്ങൾ കളിച്ച താരമാണിപ്പോൾ പുതിയ തട്ടകത്തിലേക്ക് പോകുന്നത്. മൂന്ന് ദശലക്ഷം യൂറോയാണ് കൊറോണയുടെ ട്രാൻസ്ഫറിനായി സെവിയ്യ മുടക്കിയത്. 2025 വരെയാണ് കൊറോണ സെവിയ്യയുമായി കരാർ ഒപ്പുവച്ചിരിക്കുന്നത്.

2014 മുതൽ മെക്സിക്കോ ദേശീയ ടീമിലേയും സ്ഥിരം സാന്നിധ്യമാണ് കൊറോണ. ദേശീയ ടീം ജേഴ്സിയിൽ ഇതുവരെ 63 മത്സരം കളിച്ച കൊറോണ പത്ത് ​ഗോളും നേടി. ദേശീയ ടീമിനൊപ്പം കോൺകകാഫ് കപ്പും കോൺകകാഫ് ​ഗോൾഡ്കപ്പും നേടിയിട്ടുമുണ്ട്.