SHARE

ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡ് റയൽ മഡ്രിഡിലേക്ക് ചേക്കേറുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിദിൻ സിദാൻ റയൽ പരിശീലകനായി തിരിച്ചെത്തിയതോടെയാണ് ഒരിടവേളയ്ക്ക് ശേഷം പ്രചരണം കരുത്താർജിച്ചത്. ഇപ്പോൾ ഈ വാർത്തയ്ക്ക് ആവേശം കൂട്ടി ഹസാർഡിനെ റയലിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ദേശീയ ടീം സഹതാരം തിബൗട്ട് കോർട്ട്വ

ചെൽസിയിൽ തന്നെയായിരുന്ന കോർട്ട്വ ഈ സീസൺ തുടക്കത്തിലാണ് റയൽ മഡ്രിഡിലെത്തിയത്. കോർട്ട്വയ്ക്കൊപ്പം തന്നെ ഹസാർഡിനേയും ടീമിലെത്തിക്കാനായിരുന്നു അന്ന് റയൽ ശ്രമിചിചരുന്നത്. എന്നാലത് പരാജയപ്പെടുകയായിരുന്നു. തുടർന്നിപ്പോൾ ഹസാർഡിന്റെ വരവ് ചർച്ചയായപ്പോഴാണ് ബെൽജിയൻ ​ഗോളിയായ കോർട്ട്വയുടെ പ്രതികരണം

ഹസാർ‍ഡ് റയലിലേക്ക് വരുന്നുണ്ടോ അല്ലെങ്കിൽ റയൽ ഹസാർഡിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല. ഒരാളുടെ കരിയർ എങ്ങനെ വേണമെന്ന് അവരവർ തന്നെയാണ് തീരുമാനിക്കുന്നത്. ഹസാർഡ് മികച്ച കളിക്കാരനാണ് ഒപ്പം എനിക്കെന്റെ അടുത്ത സുഹൃത്തും. ഈ നിലയിൽ ഹസാർഡ് റയൽ മഡ്രിഡിലുണ്ടാകണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്, കോർട്ട്വ പറഞ്ഞു