SHARE

സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിന്റെ സൂപ്പർതാരം ഡീ​ഗോ കോസ്റ്റ ക്ലബ് വിടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. തുർക്കിയിലെ സൂപ്പർ ക്ലബായ ഫെനർബാഷെ ഈ സ്പാനിഷ് സ്ട്രൈക്കറിനായി രം​ഗത്തുണ്ടെന്നാണ് സൂചന. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2018-ൽ ചെൽസിയിൽ നിന്ന് തിരിച്ചെത്തിയശേഷം കോസ്റ്റയ്ക്ക് അത്ലെറ്റിക്കോയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ കോസ്റ്റയുടെ ക്ലബിലെ ഭാവി ചോദ്യചിഹ്നമാണ്. ഇതിനിടെയാണ് തുർക്കി ക്ലബിന്റെ കോസ്റ്റയിലുള്ള താൽപര്യം. ഫെനർബാഷെയുടെ ഡയറക്റായി അടുത്തിടെ നിയമിതനായ മുൻ താരം എമ്റെ ബെലെസോ​ഗ്ലു, ഈ നീക്കത്തെക്കുറിച്ച് കോസ്റ്റയുമായി സംസാരിച്ചെന്നാണ് തുർക്കിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. കുറച്ചുനാൾ എമ്റെയും കോസ്റ്റയും അത്ലെറ്റിക്കോയിൽ ഒന്നിച്ചുകളിച്ചിട്ടുമുണ്ട്.

-Advertisement-

ഫെനർബാഷെയുടെ സ്ട്രൈക്കറായിരുന്ന കൊസോവൻ താരം വേഡാറ്റ് മുറിഖി, കഴിഞ്ഞ ​ദിവസം ഇറ്റാലിയൻ ക്ലബ് ലാസിയോയിലേക്ക് കൂടുമാറിയിരുന്നു. ഇതും കോസ്റ്റയെ ടീമിലെത്തിക്കാൻ ഫെനർബാഷെയെ പ്രേരിപ്പിക്കുന്നുണ്ട്.