SHARE

വൻ പ്രതീക്ഷകളോടെയായിരുന്നു ഫിലിപ്പ് കുട്ടീന്യോ ലിവർപൂളിൽ നിന്ന് ബാഴ്സലോണയിലേക്കെത്തിയത്. എന്നാൽ ക്ലബിലെത്തി ഒന്നരവർഷം കഴിഞ്ഞിട്ടും ടീമിൽ സ്ഥാനമുറപ്പിക്കാൻ കുട്ടീന്യോയ്ക്കായില്ല. ഒപ്പം പരിക്കും വില്ലനായി. ഇതോടെ കുട്ടീന്യോ ബാഴ്സ വിട്ടേക്കുമെന്ന വാർത്തകളും വരുന്നുണ്ട്

എന്നാൽ ഇതിനിടയിൽ ബാഴ്സയിലെ തന്റെ പ്രകടനം മോശമായിരുന്നെന്ന് തുറന്നുസമ്മതിച്ച് കുട്ടീന്യോ തന്നെ രം​ഗത്തെത്തി. ഞാൻ പ്രതീക്ഷിച്ചതിലും ഒത്തിരി പിന്നാലായിപ്പോയി എന്റെ പ്രകടനം. ആരാധകർ എന്നിൽ നിന്ന് പ്രതീക്ഷിച്ചതിന്റെ അടുത്തെത്താനുമായില്ല, എന്നാൽ കഠിനാദ്ധ്വാനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാനാകും. ഞാനിപ്പോൾ ചെയ്യുന്നതതാണ്, ബ്രസീലിൽ മാധ്യമപ്രവർത്തകരോട് കുട്ടീന്യോ പറഞ്ഞു

അതേസമയം ക്ലബ സീസൺ കഴിഞ്ഞ ബ്രസീൽ ടീമിനൊപ്പം ചേർന്നതോടെ കുട്ടീന്യോ ഫോം വീണ്ടെടുത്തു. രണ്ട് സൗഹൃദ മത്സരങ്ങളിലും മിന്നുന്ന പ്രകടനമായിരുന്നു കുട്ടീന്യോയുടേത്. ഇതോടെ കോപ്പാ അമേരിക്കയിൽ നെയ്മർ കളിക്കാത്ത സാഹചര്യത്തിൽ കുട്ടീന്യോയെ മുൻ നിർത്തിയായിരിക്കും ബ്രസീൽ നീക്കങ്ങൾ. ടീമിലെ സീനിയർ താരം തിയാ​ഗോ സിൽവ ഇക്കാര്യം പറഞ്ഞുകഴിഞ്ഞു