SHARE

ബ്രസീൽ സൂപ്പർ താരം ഫിലിപ്പ് കുട്ടീഞ്ഞോ ഈ സീസണിലും സ്പാനിഷ് ക്ലബ്ബായ ബാഴ്സയിൽ തുടരുമെന്ന് സൂചന. നേരത്തെ അത്ലറ്റിക്കോ മാഡ്രിഡ് താരം അന്റോയിൻ ഗ്രീസ്മാൻ ബാഴ്സയിൽ എത്തിയതോടെ കുട്ടീഞ്ഞോ ക്ലബ്ബ് വിടുമെന്നും, അദ്ദേഹത്തിന്റെ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞാകും ഗ്രീസ്മാൻ കളിക്കുകയെന്നും വാർത്തകളുണ്ടായിരുന്നു എന്നാൽ കഴിഞ്ഞ ദിവസം 17-ം നമ്പർ ജേഴ്സി നൽകിക്കൊണ്ടാണ് ഗ്രീസ്മാനെ ബാഴ്സ സ്വാഗതം ചെയ്തത്. കുട്ടീഞ്ഞോ ടീമിൽ തുടർന്നേക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

ഫ്രാൻസിലും, അത്ലറ്റിക്കോ മാഡ്രിഡിലും കളിക്കുമ്പോൾ ഏഴാം നമ്പർ ജേഴ്സിയാണ് ഗ്രീസ്മൻ അണിയുന്നത്. ബാഴ്സയിലും അദ്ദേഹം ഈ ജേഴ്സി നമ്പർ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഏഴാം നമ്പരിൽ കുട്ടീഞ്ഞോ നിലവിൽ ഉള്ളതിനാൽ ഗ്രീസ്മാന്റെ ആവശ്യം അവർ തള്ളിക്കളയുകയായിരുന്നു. ഇതോടെ ഈ സീസണിലും ബാഴ്സയുടെ ഏഴാം നമ്പർ ജേഴ്സിയിൽ കുട്ടീഞ്ഞോ കളിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.