SHARE

ടി20 ക്രിക്കറ്റിൽ പോയവർഷം കാഴ്ച വെച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2018 ലെ സ്വപ്ന ടി20 ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസീസ് താരം ആരോൺ ഫിഞ്ച് നയിക്കുന്ന ഈ ടീമിൽ ഇന്ത്യയിൽ നിന്ന് ഇടം പിടിച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് മാത്രമാണ്.

പോയ വർഷം ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കോളിൻ മൺറോയും നായകൻ ആരോൺ ഫിഞ്ചുമാണ് ഈ ടീമിന്റെ ഓപ്പണർമാർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്ക‌ൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് മൂന്നാമനായെത്തും. ഋഷഭ് പന്ത്, മൊഹമ്മദ് നബി, ആന്ദ്രെ റസൽ, ഡാനിയൽ ക്രിസ്റ്റ്യൻ എന്നിവർ യഥാക്രമം 4 മുതൽ 7 വരെ സ്ഥാനങ്ങളിൽ ബാറ്റിംഗിനെത്തും. റാഷിദ് ഖാനും, ഇമ്രാൻ താഹിറും സ്പിന്നർമാരായും, ജോഫ്ര ആർക്കർ, വഹാബ് റിയാസ് എന്നിവർ പേസ് ബൗളർമാരായും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത പോയ വർഷത്തെ മികച്ച ടി20 ഇലവൻ – കോളിൻ മൺറോ, ആരോൺ ഫിഞ്ച്, ഡിവില്ലിയേഴ്സ്, ഋഷഭ് പന്ത്, മൊഹമ്മദ് നബി, ആന്ദ്രെ റസൽ, ഡാനിയൽ ക്രിസ്റ്റ്യൻ, റാഷിദ് ഖാൻ, ജോഫ്ര ആർക്കർ, വഹാബ് റിയാസ്, ഇമ്രാൻ താഹിർ.