SHARE

ക്രിക്കറ്റില്‍ ഇനി തിരിച്ചു വിത്യാസം വേണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഐസിസി ടൂര്‍ണമെന്റുകളിലെ സമ്മാനത്തുകയുടെ കാര്യത്തില്‍ വിപ്ലവകരമായ തീരുമാനമെടുത്തിരിക്കുകയാണ് അവര്‍. ഇനി മുതല്‍ പുരുഷ ടീമിന് ലഭിക്കുന്ന അതേ സമ്മാനത്തുക വനിതാ ടീമിനും നല്‍കാനാണ് തീരുമാനം ഐസിസി നല്‍കുന്ന തുകയില്‍ വിത്യാസമുണ്ടെങ്കില്‍ വിത്യാസമുള്ള തുക തങ്ങളുടെ ടീമിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കും.

ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-ട്വന്റി ലേകകപ്പില്‍ ഓസ്‌ട്രേലിയന്‍ ടീം ജേതാക്കളായാല്‍ അവര്‍ക്ക് ഐസിസി നല്‍കുന്ന തുകയിലെ വിത്യാസം ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഹരിക്കും. 2016 ലെ പുരുഷ ടി-20 ലേകകപ്പില്‍ ജേതാക്കളായ  ടീമിന് 16 ലക്ഷം ഡോളറായിരുന്നു ഐസിസി നല്‍കിയത്. വനിതാ ട്വന്റി -ട്വന്റിയിലെ ജേതാക്കള്‍ക്ക് പത്ത് ലക്ഷം ഡോളറും റണ്ണേഴ്‌സ് അപ്പിന് അഞ്ച് ലക്ഷം ഡോളറുമാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീം ജേതാക്കളാവുകയോ റണ്ണേഴ്‌സ് അപ്പാവുകയോ ചെയ്താല്‍ അവര്‍ക്ക് ഐസിസി നല്‍കുന്ന തുകയുടെ ബാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കും. കിരീടം നേടിയില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍പോലും ഇക്കാര്യം നടപ്പാക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ പുരുഷ-വനിതാ താരങ്ങളുടെ പ്രതിഫലം ഒരു പേലെയാണ്. 2017 ലാണ് ഈ തീരുമാനം എടുത്തത്.