SHARE

ന്യൂസിലൻഡിനെതിരെ കാൺപൂരിൽ നടന്നു കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിൽ കളിച്ച് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യൻ യുവ ബാറ്റർ ശ്രേയസ് അയ്യർ ഉജ്ജ്വല സെഞ്ചുറിയായിരുന്നു മത്സരത്തിൽ സ്കോർ ചെയ്തത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി അഞ്ചാം നമ്പരിൽ ബാറ്റിംഗിനെത്തിയ യുവ താരം 171 പന്തിൽ 13 ബൗണ്ടറികളും, 2 സിക്സറുകളുമടക്കം 105 റൺസ് നേടിയാണ് പുറത്തായത്. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന പതിനാറാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും അയ്യർക്ക് സ്വന്തമായി.

ടെസ്റ്റ് അരങ്ങേറ്റം ഉജ്ജ്വലമാക്കിയ അയ്യറെ മത്സരത്തിന്റെ ആദ്യ ദിനമായ ഇന്നലെത്തന്നെ ക്രിക്കറ്റ് ലോകം വാനോളം പ്രശംസിച്ചിരുന്നു. മുൻ താരങ്ങളും, ഐപിഎൽ ഫ്രാഞ്ചൈസികളും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ അയ്യറെ പുകഴ്ത്തി. ഇന്ന് സെഞ്ചുറി നേടിയതിന് പിന്നാലെയും താരത്തെ ക്രിക്കറ്റ് ലോകം അഭിനന്ദങ്ങൾ കൊണ്ട് മൂടി.‌ അരങ്ങേറ്റം ഉജ്ജ്വലമാക്കിയ അയ്യർക്ക് ട്വിറ്ററിൽ ലഭിച്ച പ്രശംസകളിൽ ചിലത് നോക്കാം,