SHARE

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിക്കറ്റിന് വേണ്ടത് പരിഹാസമല്ല പരിപാലമാണെന്ന് ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് അനുരാഗ് താക്കൂര്‍. കഴിഞ്ഞ ദിവസം കേരളത്തിനെതിരായ മത്സരത്തില്‍ നാഗലാന്‍ഡ് അണ്ടര്‍ 19 വനിതാ ടീം രണ്ട് റണ്‍സിന് പുറത്തായത് ചര്‍ച്ചയായിതിന് പിന്നാലെയാണ് താക്കൂറിന്റ പരാമര്‍ശം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിക്കറ്റിന് വേണ്ടത് അടിസ്ഥാന വികസനമാണ്. അവിടങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്, അല്ലാതെ അവര്‍ക്ക് ബി.സി.സിഐ.യില്‍ വോട്ടവകാശം നല്‍കുകയല്ല വേണ്ടത്. താക്കൂര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

ലോധ സമിതി റിപ്പോര്‍ട്ടില്‍, മുംബൈ പോലെയുള്ള  ക്രിക്കറ്റ് അസോസിയേഷനുകളുടെ വോട്ടവകാശം റദ്ദാക്കണമെന്നും, എല്ലാ സംസ്ഥാനങ്ങള്‍ക്ക് ഓരോ വോട്ട് എന്ന നിയമം നടപ്പാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ബി.സി.സി.ഐയില്‍ പൂര്‍ണ അംഗത്വം നല്‍കണമെന്നും സമിതി നിര്‍ദേശമുണ്ട്.