SHARE

മറ്റൊരു റെക്കോര്‍ഡു കൂടി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. നായകന്‍ എന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികച്ച താരമായി മാറിയിരിക്കുകയാണ് കോഹ്‌ലി. 82 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു കോഹ്‌ലിയുടെ നേട്ടം. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയെയാണ് കോഹ്‌ലി ഇക്കാര്യത്തില്‍ പിന്നിലാക്കിയത്.

നായകനായിരിക്കെ 127 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു ധോണി ഈ നേട്ടം കൈവരിച്ചത്. ഒസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗാണ് ധോണിക്ക് പിന്നില്‍. 131 ഇന്നിംഗ്‌സുകളില്‍ നിന്നാണ് പോണ്ടിംഗ് ഈ നേട്ടം കൈവരിച്ചത്. നാലാം സ്ഥാനത്തുള്ള ഗ്രെയിം സ്മിത്തിന് 135 ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നു ഈ നേട്ടത്തിലെത്താന്‍.

നിലവില്‍ ബിസിസിഐ പ്രസിഡന്റായിരിക്കുന്ന സൗരവ് ഗാംഗുലി 136 ഇന്നിംഗ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ചിരുന്നു. എന്തായാലും ഓസീസിനെതിരെ പരമ്പര നേടിയതിനൊപ്പം ഇന്ത്യന്‍ നായകന്റെ മറ്റൊരു അഭിമാന നേട്ടമായി മാറിയിരിക്കുകയാണ് ഇത്.