SHARE

ഗ്രൂപ്പ് ഘട്ടത്തിലേയും, സെമി‌ ഫൈനലുകളിലേയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഈ ലോകകപ്പിന്റെ മികച്ച ടീമിനെ തിരഞ്ഞെടുത്ത് ബിബിസി. വായനക്കാരിൽ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് അവർ ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. നായകൻ വിരാട് കോഹ്ലിയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ഈ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ഈ ലോകകപ്പിലെ റൺ വേട്ടയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്ന ഇന്ത്യയുടെ രോഹിത് ശർമ്മയും, ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറുമാണ് ബിബിസി‌ പുറത്ത് വിട്ട ടീമിന്റെ ഓപ്പണർമാർ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസൺ, എന്നിവർ പിന്നീട് ബാറ്റിംഗിനെത്തും.

ലോകകപ്പിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച ബംഗ്ലാദേശ് താരം ഷാക്കിബ് അൽഹസനും, ഇംഗ്ലണ്ടിന്റെ ബെൻസ്റ്റോക്ക്സുമാണ് ഈ ടീമിലെ ഓൾ റൗണ്ടർമാർ. ഓസ്ട്രേലിയയുടെ അലക്സ് കാരി വിക്കറ്റ് കാക്കും. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്ക്സ്, ജോഫ്ര ആർച്ചർ, എന്നിവരും ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കും, ഇന്ത്യയുടെ ജസ്പ്രിത് ബും റയ്ക്കൊപ്പം ടീമിന്റെ പേസ് ബൗളിംഗിന് കരുത്ത് പകരും.