SHARE

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അയാക്സിനോട് തോറ്റ് യുവന്റസ് ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ വന്ന വാർത്ത അവരുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിടാൻ ഒരുങ്ങുകയാണ് എന്നതായിരുന്നു. കഴിഞ്ഞ 9 സീസണുകളിലാദ്യമായി ചാമ്പ്യൻസ് ലീഗിന്റെ സെമിയിലെത്താൻ കഴിയാതിരുന്നതിൽ റൊണാൾഡോ വലിയ നിരാശനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു‌. എന്നാൽ ഇപ്പോളിതാ റൊണാൾഡോ യുവന്റസിൽ തന്നെ അടുത്ത സീസണിലും തുടരുമെന്ന് വാർത്ത പുറത്ത് വന്നിരിക്കുന്നു‌. ഇറ്റാലിയൻ മാധ്യമങ്ങളാണ് റൊണാൾഡോ ക്ലബ്ബ് വിടില്ലെന്ന വാർത്ത പുറത്ത് വിട്ടത്.

താൻ അടുത്ത സീസണിൽ എന്തായാലും യുവന്റസിൽ തന്നെയുണ്ടാകുമെന്നും തന്റെ മനസിൽ‌ ഇപ്പോൾ‌ യുവന്റസ് മാത്രമേ ഉള്ളൂവെന്നും റൊണാൾഡോ പറഞ്ഞതായാണ് ഇറ്റാലിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്ന വാർത്ത. തങ്ങളുടെ സൂപ്പർ താരം ക്ലബ്ബ് വിടില്ലെന്ന വാർത്ത യുവന്റസ് ആരാധകർക്ക് വലിയ ആവേശമാണ്‌ സമ്മാനിച്ചിരിക്കുന്നത്.