SHARE

ന്യൂസിലാന്റിനെതിരെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വേഗമേറിയ സ്വഞ്ചറിയിലൂടെ അസാധ്യ വിജയം നേടി കൊടുത്ത ശേഷം മൂന്നാം ടെസ്റ്റിൽ തകർച്ചയിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരിച്ചു കൊണ്ട് വന്ന് വീണ്ടും സ്വഞ്ചറി നേടി കരിയറിലെ തന്നെ മികച്ച ഫോമിലാണ് എന്ന് തെളിയിക്കുകയാണ് ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോ.

ന്യൂസിലാന്റ് ഫസ്റ്റ് ഇന്നിംഗ്സ് സ്കോറായ 329 നെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ പുറത്താകലിന് ശേഷം 21/4 എന്ന നിലയിൽ തകർന്നടിയുകയായിരുന്നു പിന്നാലെ ആക്രമിച്ചു കളിക്കാനുള്ള ശ്രമത്തിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സും പിന്നാലെ റണ്ണൊന്നും എടുക്കാതെ ബെൻ ഫോക്‌സും പുറത്തായപ്പോൾ ഇംഗ്ലണ്ട് കളി കൈവിട്ടു എന്ന നിലയിലായി. എന്നാൽ ഒരു ഭാഗത്ത് വിക്കറ്റുകൾ നിരന്തരം വീണിട്ടും ബെയർസ്റ്റോ മറു ഭാഗത്ത് ശക്തമായി നിലയുറപ്പിക്കുകയിരുന്നു മാത്രമല്ല മോശം പന്തുകളെ തിരഞ്ഞു പിടിച്ച് ആക്രമിക്കാനും താരം മറന്നില്ല

ടെസ്റ്റിലെ തന്റെ പത്താം സെഞ്ച്വറിയാണ് ഇതോടെ ബെയർ സ്റ്റോ പൂർത്തീകരിച്ചത്. ഇന്നലെ കളി അവസാനിക്കുമ്പോൾ 130 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് താരം. തന്റെ ഇന്നിംഗ്‌സിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഇംഗ്ലീഷ് ബാറ്റർ, വ്യക്തമായ മാനസികാവസ്ഥയോടെയാണ് താൻ ബാറ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്നും തന്റെ ബാറ്റിങ്ങിനെ സംശയിക്കുന്നവരെ ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞു. തന്റെ സ്വാഭാവിക ആക്രമണ ഗെയിമിന് സ്വയം പിന്തുണ നൽകുന്ന അദ്ദേഹം നന്നായി ആസ്വദിച്ചാണ് ക്രീസിൽ നിൽക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു

“എനിക്ക് എപ്പോഴും കളിക്കാൻ കഴിയുന്ന രീതി ഇതാണ്. ക്രീസിൽ ഞാൻ കൂടുതൽ റിലാക്സ് ചെയ്യുന്നു. എനിക്ക് ടെൻഷനില്ല ഞാൻ യുവാവായി മാറുകയായിരുന്നു ഞാൻ പന്തിനെ കൃത്യമായി മനസിലാക്കി കളിയ്ക്കാൻ ശ്രമിക്കുന്നു. ഞാൻ ഞാനായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനപ്പുറത്തേക്ക് വലിയ രീതിയിൽ സംസാരിക്കാനോ എന്റെ ബാറ്റിംഗ് ശൈലിയിൽ വിമർശനം നടത്തുന്നവർക്ക് മറുപടി നൽകാനോ പോവാറില്ലെന്നും കളിക്ക് ശേഷം ബെയർസ്റ്റോ പറഞ്ഞു.