SHARE

റഷ്യക്കെതിരായ വിജയത്തിന് ശേഷം യുക്രൈൻ അനുകൂല നിലപാട് പ്രഖ്യാപിച്ച സഹപരിശീലകനെ ക്രൊയേഷ്യ പുറത്താക്കി. ലോകകപ്പ് സെമിയിൽ ഇം​ഗ്ലണ്ടിനെ നേരിടാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ്, മുൻ അന്താരാഷ്ട്ര താരം കൂടിയായ ഓ​ഗ്നെൻ വുക്കോജെവിച്ചിനെ ക്രൊയേഷ്യ പുറത്താക്കിയത്.

റഷ്യക്കെതിരായ ക്വാർട്ടർ വിജയത്തിന് ശേഷം, ​പ്രതിരോധ താരം ഡോമാ​ഗോ വിഡയോടൊപ്പം പോസ്റ്റ ചെയ്ത വീഡിയോയിലാണ് യുക്രൈൻ അനുകൂല പരാമർശങ്ങൾ. ഇത് യുക്രൈന്റെ വിജയമാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. റഷ്യയുമായി ദീർഘകാലമായി സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന രാജ്യമാണ് യുക്രൈൻ. ഈ സാഹചര്യത്തിൽ ടീംമ​ഗങ്ങൾ യുക്രൈനെ അനുകൂലിച്ചത്, റഷ്യയുമായി നയതന്ത്ര പ്രശ്നങ്ങൾക്ക് ഇടയാകുമെന്ന് മനസിലാക്കിയാണ് ക്രൊയേഷ്യ നടപടിക്ക് തയ്യാറായത്.

പരിശീലകനെ പുറത്താകിയ ക്രൊയേഷ്യ, വിഡയ്ക്ക് വേണ്ടി മാപ്പ് പറയുകയും ചെയ്തു. ദീർഘകാലം യുക്രൈൻ ക്ലബ് ഡൈനാമോ കീവിൽ കളിച്ചിരുന്നയാളാണ് വിഡ. വുക്കാജോവിച്ചും ഏറെ നാൾ ഡൈനാമോയ്ക്കൊപ്പം കളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്ലബിനും യുക്രൈനുമായുള്ള വിജയമാണന്ന് ഇരുവരും പ്രഖ്യാപിച്ചത്. അതേസമയം വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ക്രൊയേഷ്യക്കെതിരായ മുദ്രാവാക്ക്യങ്ങളുമായി റഷ്യൻ ആരാധകർ തെരുവിലിറങ്ങിയിരുന്നു.