SHARE

റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായകപങ്ക് വഹിച്ച ഇവാൻ പെരിസിച്ച് ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചിലേക്ക്. നിലവിൽ ഇറ്റലിയിലെ ഇന്റർ മിലാന്റെ താരമായ പെരിസിച്ചിനെ ലോൺ അടിസ്ഥാനത്തിൽ ബയേൺ ടീമിലെത്തിക്കുമെന്നാണ് വിവിധ ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സീനിയർ താരങ്ങളായിരുന്ന ആര്യൻ റോബനും ഫ്രാങ് റിബറിയും ക്ലബ് വിട്ട ഒഴിവ് നികത്താൻ ഇതുവരെ സാധിക്കാത്ത ബയേൺ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാനമാണ് പെരിസിച്ചിനായി ശ്രമം നടത്തിയത്. പെരിസിച്ച് ജർമനിയിലെത്തി വൈദ്യപരിശോധന പൂർത്തിയാക്കി. ഇനി ഔദ്യോ​ഗിക സ്ഥിരീകരണം മാത്രമെ വരാനുള്ളു. രണ്ടോ മൂന്നോ ദിവസത്തിനകം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന

2015 മുതൽ ഇന്റർ മിലാന്റെ താരമാണ് പെരിസിച്ച്. ബുന്ദസ്ലി​ഗയിൽ നേരത്തെ ബൊറൂസിയ ഡോർട്ട്മുണ്ട്, വോൾവസ്ബർ​ഗ് എന്നീ ക്ലബുകളിൽ കളിച്ച് പരിചയമുണ്ട് പെരിസിച്ചിന്. 30-കാരനായ പെരിസിച്ച് ക്രൊയേഷ്യൻ ​ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ്.