SHARE

ഇന്ത്യയില്‍ സ്പിന്‍ പരിശീലനത്തിന് എത്തുന്ന 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഏപ്രില്‍ 28 മുതല്‍ മെയ് 6 വരെ മുംബൈയില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ അഞ്ചു ബാറ്റ്‌സ്മാന്‍മാരും 11 ബോളര്‍മാരും നാലു പരിശീലകരുമാണ് പങ്കെടുക്കുന്നത്. മുമ്പും ഇത്തരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഇന്ത്യയില്‍ സ്പിന്‍ പരിശീലന ക്യാമ്പിനെത്തിയിരുന്നു.

അന്ന് പങ്കെടുത്ത പല സീനിയര്‍ താരങ്ങളും വീണ്ടും ക്യാമ്പിനുള്ള ടീമിലുള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് മാനേജര്‍ വിന്നീ ബാര്‍ണസ് പറഞ്ഞു. കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന സ്പിന്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിനെ കുറിച്ച് മികച്ച അഭിപ്രായം ലഭിക്കുന്നതിനാല്‍ ഇത്തവണ 16 താരങ്ങളെയാണ് ടീം ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നതെന്ന് വിന്നീ പറഞ്ഞു.

കഴിഞ്ഞ തവണ 12 താരങ്ങളെ പങ്കെടുപ്പിച്ച സ്ഥാനത്താണിത്. തെംബ ബവുമ, ക്രിസ്റ്റ്യന്‍ ജോങ്കര്‍, തബ്രീസ് ഷംസി, കേശവ് മഹാരാജ് തുടങ്ങിയവരാണ് ക്യാമ്പിനെത്തുന്ന പ്രധാന താരങ്ങള്‍. പരിശീലകനെന്ന നിലയില്‍ നീല്‍ മക്കന്‍സിയും ഇന്ത്യയില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്ന ബാറ്റ്സ്മാൻമാർ: തെംബ ബവുമ, ടോണി ഡി സോര്‍സി, സുബൈര്‍ ഹംസ, ക്രിസ്റ്റന്‍ ജോങ്കര്‍, സിനെതെംബ ക്യുഷൈല്‍, റുഡി സെക്കന്‍ഡ്

ബോളർമാർ: ജുനൈദ് ദാവൂദ്, ജോണ്‍ ഫോര്‍ട്ടുയിന്‍, ജോര്‍ജ്ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ഗ്രെഗറി മഹ്ലോക്വാന, സെനുരാന്‍ മുത്തുസ്വാമി, സെപോ എന്‍ഡ്വാഡ്വ, ഡെയ്ന്‍ പീറ്റ്, തബ്രീസ് ഷംസി, ഷോണ്‍ വോണ്‍ ബെര്‍ജ്.

പരിശീലകര്‍: മെയില്‍ബോംഗ്വെ മകേറ്റ, ക്ലോഡ് ഹെന്‍ഡേഴ്‌സണ്‍, റസ്സല്‍ ഡോമിംഗോ, നീല്‍ മക്കന്‍സീ.