SHARE

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറിയ സുരേഷ് റെയ്നയുടേയും, പരിക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന അമ്പാട്ടി റായുഡുവിന്റേയും അഭാവം ചെന്നൈയുടെ ബാറ്റിംഗ് ശക്തിയെ അല്പം കുഴപ്പത്തിലാക്കിയിട്ടുണ്ടെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ഇന്നലെ ഡെൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില പ്രധാന കളികാരുടെ അഭാവം ചെന്നൈയുടെ പ്രകടനങ്ങളെ ബാധിക്കുന്നുണ്ടെന്ന് പറയുന്ന ഫ്ലെമിംഗിന്റെ വാക്കുകൾ ഇങ്ങനെ, ” ചില പ്രധാന താരങ്ങളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ടീമിനെ മത്സരാധിഷ്ഠിതമാക്കുന്ന ബാലൻസ് കണ്ടെത്താണ് ഞങ്ങൾ ശ്രമിക്കുന്നത്. റായുഡുവും, റെയ്നയുമില്ലാത്ത ഞങ്ങളുടെ ബാറ്റിംഗ് നിരയിൽ മറ്റ് താരങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്നതിനുള്ള വഴിയോ സംയോജനമോ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. അത് കൊണ്ടു തന്നെ ഞങ്ങൾ താരങ്ങൾക്ക് വളരെ നേരത്തെ അവസരം നൽകുന്നു‌. ഞങ്ങൾക്ക് എല്ലായ്പ്പോളും വളരെയധികം ബാറ്റിംഗ് ഓപ്ഷനുകളുണ്ട്. പക്ഷേ ഞങ്ങൾ അല്പം കുഴപ്പത്തിലാണ്.” ഫ്ലെമിംഗ് കൂട്ടിച്ചേർത്തു‌.