SHARE

കഴിഞ്ഞ മാസം അവസാനമാണ് ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളായ ഋതുരാജ് ഗെയിക്ക്‌വാദ്, ദീപക് ചഹർ എന്നിവർക്ക്‌ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ക്വാറന്റൈനിലേക്ക് പോയ താരങ്ങളിൽ ഫാസ്റ്റ് ബോളർ ദീപക് ചഹർ കഴിഞ്ഞയാഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. എന്നാൽ‌ ഗെയിക്ക് വാദ് ആകട്ടെ പോസിറ്റീവ് ആയി തുടർന്നു.

ഇപ്പോളിതാ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും താരം പോസിറ്റീവ് ആയിരിക്കുന്നു. ഇതോടെ താരത്തിന്റെ ക്വാറന്റൈൻ കാലാവധി നീണ്ടിരിക്കുകയായാണ്. രണ്ടാഴ്ചയിലേറെയായി ഐസൊലേഷനിൽ തുടരുന്ന താരത്തിന് അടുത്ത കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയാൽ മാത്രമേ ഐസൊലേഷനിൽ നിന്ന് പുറത്ത് വന്ന് ടീമിന്റെ ബയോ ബബിളിൽ പ്രവേശിക്കാൻ കഴിയൂ.

-Advertisement-

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറിയ സുരേഷ് റെയ്നയ്ക്ക് പകരം ഇക്കുറി ടീമിന്റെ പ്ലേയിംഗ് ഇലവനിൽ എത്തുമെന്ന് കരുതപ്പെടുന്ന താരമാണ് ഋതുരാജ് ഗെയിക്ക്വാദ്. എന്നാൽ ടീമിനൊപ്പം ചേരാൻ ഇനിയും കുറച്ച് നാൾ കൂടി കാത്തിരിക്കാൻ നിർബന്ധിതനായിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം.