SHARE

കഴിഞ്ഞ വർഷത്തെ ഐ.പി.എല്ലിൽ ഏറ്റവുമധികം വികറ്റ് നേടിയ താരമാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ. എന്നാൽ ഇക്കുറി ചെന്നൈ സൂപ്പർ കിങ്സ് ടീമിലുണ്ടെങ്കിലും ഇതുവരെ ഒരിക്കൽ പോലും കളിക്കാൻ താരത്തിനായില്ല. ചെന്നൈ കളിക്കളത്തിൽ പതറുമ്പോഴും താഹിറിന് അവസരം നൽക്കാത്തത്തിൽ ആരാധകർ അമ്പരപ്പിലുമാണ്

ഈ സാഹചര്യത്തിൽ സീസണിനിടെയുള്ള ട്രാൻസ്ഫറിൽ താഹിർ ചെന്നൈ വിടുമെന്ന് ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അതിനുള്ള സാധ്യതകൾ തള്ളിക്കളയുകയാണ് ചെന്നൈ സി.ഇ.ഓ കാശി വിശ്വനാഥൻ. അടുത്തുതന്നെ താഹിർ ടീം പ്ലെയിങ് ഇലവനിൽ ഇടം നേടുമെന്നാണ് അദ്ദേഹം ഏ.എൻ.ഐയോട് പറഞ്ഞത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ നാല് വിദേശതാരങ്ങളായി രണ്ട് ബാറ്റ്സ്മാൻമാരേയും രണ്ട് പേസ് ബൗളിങ് ഓൾറൗണ്ടർമാരേയും ഉൾപ്പെടുത്താനാണ് തീരുമാനം. എന്നാൽ സീസണിന്റെ രണ്ടാം പകുതിയിൽ താഹിർ പ്ലെയിങ് ഇലവനിൽ ഉണ്ടാകും, നാല് വിദേശതാരങ്ങൾ മാത്രമെ പാടുള്ളു എന്നതിനാൽ സാഹചര്യങ്ങൾക്കനുസരിച്ചാണ് ഓരോ തീരുമാനങ്ങളുമുണ്ടാകുന്നത്, അദ്ദേഹം പറഞ്ഞു.