SHARE

ഡെൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎൽ ഫൈനലിലെത്തിയിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പർ കിംഗ്സ്. പ്രത്യേകിച്ച് പതർച്ചകളൊന്നുമില്ലാതെയാണ് ക്വാളിഫയറിൽ അവർ ഡെൽഹിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഡെൽഹി ഉയർത്തിയ 148 റൺസ് വിജയ ലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ ചെന്നൈ മറികടക്കുകയായിരുന്നു.

പത്തൊൻപതാം ഓവറിലെ അവസാന പന്തിലാണ് ചെന്നൈയുടെ വിജയ റൺ പിറന്നതെങ്കിലും അതിന് മുൻപേ വിജയിച്ചെന്ന് കരുതി അവർ ഒരു തവണ‌ ആഘോഷം നടത്തിയിരുന്നു. അതേ ഓവറിലെ നാലാം പന്തിലായിരുന്നു അത്. ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരിക്കെ ഇഷാന്ത് ശർമ്മ എറിഞ്ഞ പത്തൊൻപതാം ഓവറിലെ നാലാം പന്ത് നേരിട്ട ധോണി സിക്സറിന്‌ ശ്രമിക്കുകയായിരുന്നു. പന്ത് ഉയർന്ന് പൊങ്ങിയപ്പോൾത്തന്നെ ചെന്നൈ ഡഗ്ഗൗട്ടും ആരാധകരും ആവേശത്തിൽ തുള്ളിച്ചാടി. തങ്ങളുടെ പ്രിയ ക്യാപ്റ്റൻ ഒരു തവണ കൂടി മത്സരം സിക്സടിച്ച് ഫിനിഷ് ചെയ്തെന്ന് കരുതിയായിരുന്നു ഇത്.

-Advertisement-

എന്നാൽ ബൗണ്ടറി വര കടക്കാനുള്ള ‌ശക്തി ധോണിയുടെ ആ ഷോട്ടിനുണ്ടായിരുന്നില്ല. ബൗണ്ടറിക്കരികിൽ കീമോ‌പോളിന്റെ കൈകളിൽ പന്തൊതുങ്ങി. ധോണി വെറും 9 റൺസിന് പുറത്ത്. ഡഗ്ഗൗട്ടും, ഗ്യാലറിയിൽ തുള്ളിച്ചാടിയ ആരാധകരും നിശബ്ദരായി. എന്നാൽ അധിക നേരം ആ നിരാശ നീണ്ടു നിന്നില്ല, അതിന് ശേഷമുള്ള രണ്ടാം പന്തിൽ വിജയലക്ഷ്യം മറികടന്ന് അവർ വീണ്ടും ഫൈനലിൽ.