SHARE

വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിനെ സഹായിക്കാന്‍ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചികിത്സാ ചെലവിനായി മൂന്നു ലക്ഷം രൂപയാണ് ടീം നല്കുക. ഡിസംബര്‍ 27നാണ് മാര്‍ട്ടിന് അപകടം സംഭവിക്കുന്നത്. പിന്നാലെ ക്രിക്കറ്റ് താരങ്ങളാണ് കുടുംബത്തിന് സഹായവുമായി എത്തുകയായിരുന്നു.

സൗരവ് ഗാംഗുലി, രവിശാസ്ത്രി, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും തങ്ങളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്കായി 10 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള മാര്‍ട്ടിന്റെ നേതൃത്വത്തിലാണ് 2001ല്‍ ബറോഡ രഞ്ജി ട്രോഫി നേടിയത്. ഒരു രഞ്ജി സീസണില്‍ മാത്രമായി 1000 ല്‍ പരം റണ്‍സ് നേടിയ ബാറ്റ്‌സമാരില്‍ മാര്‍ട്ടിന്‍ എത്തിയിരുന്നു. ശ്വാസകോശത്തിനും കരളിനും സാരമായി പരുക്കേറ്റ മാര്‍ട്ടിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും രംഗത്തു വരുകയായിരുന്നു.

പണമില്ലാതെ ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നത് വരെ ഒരുഘട്ടത്തില്‍ നിന്നു പോയിരുന്നു. ബിസിസിഐയുടെ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേലാണ് മാര്‍ട്ടിന്റെ അവസ്ഥ ആരാധകരുമായി പങ്കുവെച്ചത്. ക്രിക്കറ്റ് ലോകത്തിന്റെ സഹായം മാര്‍ട്ടിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയിയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ അഞ്ച് ലക്ഷം രൂപ മാര്‍ട്ടിന്റെ സഹായത്തിനായി നല്‍കി.