SHARE

യോര്‍ക്ക്‌ഷെയറില്‍ നടന്ന ഇന്റര്‍ നാഷണല്‍ അക്കാദമി ടൂര്‍ണ്ണമെന്റിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അക്കാദമി താരത്തിന് വെടിക്കെട്ട് സെഞ്ചുറി. ക്യൂന്‍സ് ലാന്‍ഡ് യൂത്ത് ക്രിക്കറ്റ് ടീമിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ അക്കാദമി താരം അർജുൻ 70 പന്തില്‍ 153 റണ്‍സാണ് അടിച്ചു കൂട്ടിയത്.

70 റണ്‍സെടുത്ത വിഗ്നേഷും തകര്‍ത്തടിച്ചതോടെ ചെന്നൈ ടീം 20 ഓവറില്‍ 233-1 എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മത്സരങ്ങളുടെ വിവരങ്ങൾ പുറത്തുവിടുന്നുണ്ട്. കുറച്ചു നാളുകളായി ചെന്നൈ അക്കാദമി ടീം ഇംഗ്ലണ്ടിലാണുള്ളത്.

ക്യൂന്‍സ്‌ലാന്‍ഡ് യൂത്ത് ടീമിനെതിരെ നടന്ന ആദ്യ മത്സരം ജൂനിയന്‍ സൂപ്പര്‍ കിംഗ്‌സ് 46 റണ്‍സിന് വിജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ പ്രോ കോച്ച് ക്രിക്കറ്റ് ടീമിനെയും ചെന്നൈ ജൂനിയര്‍ താരങ്ങള്‍ പരാജയപ്പെടുത്തി. എന്നാല്‍ ടീം യു എസ് എക്കെതിരെ അഞ്ചു റണ്‍സിനായിരുന്നു ചെന്നൈ ടീമിന്റെ തോല്‍വി. അമ്പാട്ടി റായുഡുവിന്റെ ശിക്ഷണത്തിലാണ് ചെന്നെെ യുവനിര ഇംഗ്ലണ്ടിലെ ടൂര്‍ണ്ണമെന്റില്‍ കളിച്ച് കൊണ്ടിരിക്കുന്നത്.