SHARE

കഴിഞ്ഞ കുറച്ചു നാളുകളായി ക്രിക്കറ്റ് താരങ്ങളുടെ കായികക്ഷമത പരീക്ഷിക്കുന്നതിന് നടത്തുന്ന യോ-യോ ടെസ്റ്റ് എല്ലാവര്‍ക്കും പരിചിതമാണ്.  യുവരാജ് സിംഗ്, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങള്‍ യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതും നേരത്തെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഐ പി എല്ലിന് മുമ്പ് താരങ്ങള്‍ക്ക് യോ-യോ ടെസ്റ്റ് നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

യോ-യോ ടെസ്റ്റിന് പകരം 2 കി മീ അല്ലെങ്കില്‍ 2.4 കി മീ റണ്‍ ടെസ്റ്റ് നടത്താനാണ് ചെന്നൈയുടെ തീരുമാനം. ചെന്നൈ ട്രെയ്‌നിംഗ് ടീമിന്റെ ഭാഗമായ മുന്‍ ഇന്ത്യന്‍ ട്രെയ്‌നര്‍ രാംജി ശ്രീനിവാസനാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ദേശീയ ടീം നിര്‍ബന്ധമാക്കിയെന്ന് കരുതി അത് ഐ പി എല്‍ ടീമുകളും നടപ്പാക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 23ന് നടക്കുന്ന ഐ പി എല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ചെന്നൈയുടെ എതിരാളികള്‍.