SHARE

ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഡെൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു. വിശാഖപട്ടണത്താണ് മത്സരം അരങ്ങേറുന്നത്.

നിർണായക മത്സരത്തിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് ഡെൽഹി ഇറങ്ങുന്നത്. എന്നാൽ ചെന്നൈ ടീമിൽ നിർണായക മാറ്റമുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ബാറ്റ്സ്മൻ മുരളി വിജയ്ക്ക് ഇന്ന് അവസരമില്ല. ഷെർദുൽ ഠാക്കൂറാണ് ഇന്നത്തെ മത്സരത്തിൽ പകരക്കാരനായി ഇറങ്ങുന്നത്.

ആദ്യ ക്വാളിഫയറിൽ മുംബൈയോട് തോറ്റാണ് ചെന്നൈ രണ്ടാം ക്വാളിഫയറിനെത്തുന്നത്. ഡെൽഹിയാകട്ടെ എലിമിനേറ്റർ മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ തോൽപ്പിച്ചാണ് എത്തുന്നത്. ഇന്ന് ജയിക്കുന്നവർ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടും